കണ്ണൂർ : ഇന്നലെ പുലർച്ചെയാണ് കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറയിൽ ഹോം സ്റ്റേ റിസോർട്ട് ഉടമ ബെന്നി (55 ) വെടിയേറ്റ് മരണപ്പെട്ടത് .സംഭവം നടക്കുമ്പോൾ ബെന്നിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ് .
ബെന്നിയും ,കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേർന്ന് നടത്തുന്ന കപ്പ കൃഷിയിടത്തിലുള്ള വന്യ മൃഗ ശല്യം കാരണം തോക്ക് പിടിച്ച് കവലിരുന്ന ബെന്നിയുടെ കയ്യിൽ നിന്നും താഴെ വീണ തോക്ക് എടുക്കുമ്പോൾ അറിയാതെ വെടിപൊട്ടിയതാണ് എന്നാണ് കൂടെയുണ്ടായിരുന്ന രണ്ടുപേരും പൊലീസിന് നൽകിയ മൊഴി .പോലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരുകയാണ് .