മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കരുതുന്നവർക്ക് എന്ത് മതേതരത്വം'; പ്രധാനമന്ത്രിക്ക് സുധാകരൻ്റെ തുറന്ന കത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 24 April 2023

മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കരുതുന്നവർക്ക് എന്ത് മതേതരത്വം'; പ്രധാനമന്ത്രിക്ക് സുധാകരൻ്റെ തുറന്ന കത്ത്

 


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ സുധാകരന്‍റെ തുറന്ന കത്ത്. മതവും രാഷ്ട്രീയവും ബിജെപി കൂട്ടിക്കലര്‍ത്തുന്നെന്ന് കെ സുധാകരൻ കത്തില്‍ പറയുന്നു. മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കരുതുന്നവര്‍ക്ക് എന്ത് മതേതരത്വം എന്നായിരുന്നു സുധാകരന്‍റെ ചോദ്യം. മദര്‍ തെരേസയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ബിജെപി. ചിലരോടൊപ്പം ചിലരുടെ വികസനം എന്ന മുദ്രവാക്യമാണ് ബിജെപി നടപ്പാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ സുധാകരൻ, എന്തുകൊണ്ട് മൈത്രീ സന്ദര്‍ശനത്തിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതെന്നും ചോദിച്ചു. പിണറായിയെ കേന്ദ്ര ഏജൻസികൾ തൊടില്ലെന്നും സുധാകരൻ വിമര്‍ശിച്ചു. ലൈഫ് മിഷൻ, സ്വര്‍ണക്കടത്ത് കേസുകളിൽ മുഖ്യപ്രതിയാകേണ്ടയാളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. കൊടകര കുഴൽപ്പണക്കേസ് ഒത്തുതീര്‍പ്പാക്കി. പ്രധാനമന്ത്രിക്ക് ചുവപ്പുപരവതാനി വിരിക്കുമ്പോൾ ബിജെപി സിപിഎം ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും കെ സുധാകരൻ വിമര്‍ശിച്ചു


Post Top Ad