കുറ്റ്യാട്ടൂർ : കുറുവോട്ടുമൂല അംഗൻവാടിയിൽ നിന്ന് 29 വർഷം സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന അംഗൻവാടി വർക്കർ എ കെ രാജലക്ഷ്മിക്ക് യാത്രയയപ്പ് നൽകിവെൽഫെയർ കമ്മറ്റിയും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ യാത്രയയപ്പ് സമ്മേളനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ഉദ്ഘാടനം നിർവഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ഷൈമ പി ഉപഹാര സമർപ്പണം നടത്തി.ഏഴാം വാർഡ് മെമ്പർ കെ ശമന അദ്ധ്യക്ഷത വഹിച്ചു. വി ദാമോദരൻ ആശംസ നേർന്ന് സംസാരിച്ചു. എ കെ രാജലക്ഷ്മി മറുമൊഴിയും എ ഭാസ്കരൻ സ്വാഗതവും ഉത്തര പി പി നന്ദിയും രേഖപ്പെടുത്തി