മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് നടൻ മാമുക്കോയ ആശുപത്രിയിൽ. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുക ആയിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി പത്ത് മണിയോടെയാണ് സംഭവം. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിന് ഇടെയാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലാണ് നടൻ ഇപ്പോൾ ചികിത്സയിലുള്ളത്.