കുറ്റ്യാട്ടൂർ | കോർലാട് ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയം വാർഷിക ആഘോഷം സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ഉദ്ഘാടനം നിർവഹിച്ചു. പി ഷീബ അധ്യക്ഷത വഹിച്ചു. മനോജ് പട്ടാന്നൂർ സാംസ്കാരിക പ്രഭാഷണം നടത്തി.
വായനശാല സെക്രട്ടറി എം പി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം കുറ്റ്യാട്ടൂർ ലോക്കൽ സെക്രട്ടറി വി വി ബാലകൃഷ്ണൻ മാസ്റ്റർ, പി പ്രശാന്തൻ, പി കെ പുരുഷോത്തമൻ, കെ നാരായണൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ എം പി പങ്കജാക്ഷൻ സ്വാഗതവും കൺവീനർ ബി കെ വിജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വായനശാല പ്രവർത്തകരുടെ കലാ പരിപാടികളും അഥീന നാടൻ പാട്ട് തിറയാട്ടവും അരങ്ങേറി.