ബില്‍ക്കീസ് ബാനു കേസിലെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും വൈമുഖ്യം: പുനഃപരിശോധനാ ഹരജി നല്‍കിയേക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 19 April 2023

ബില്‍ക്കീസ് ബാനു കേസിലെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും വൈമുഖ്യം: പുനഃപരിശോധനാ ഹരജി നല്‍കിയേക്കും


ഡല്‍ഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിന് ഇന്നലെ നിർദേശം നല്‍‌കിയിരുന്നു. എന്നാല്‍ രേഖകൾ ഹാജരാക്കുന്നതിൽ കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും വൈമുഖ്യം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച കോടതി ഉത്തരവിൽ പുനഃപരിശോധന ആവശ്യപ്പെടാനാണ് നീക്കം.അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് കേന്ദ്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ക്കായി ഹാജരായത്. ബില്‍ക്കീസ് ബാനുവിന്‍റെ ഹരജി കഴിഞ്ഞ മാസം 27നു പരിഗണിച്ചപ്പോഴാണ് മോചനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. ഈ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കുന്നത് പരിഗണനയിലാണെന്നാണ് എസ്.വി രാജു ഇന്നലെ കോടതിയെ അറിയിച്ചത്. തിങ്കളാഴ്ച വരെ സമയം വേണമെന്ന് എസ്.വി രാജു ബെഞ്ചിനോട് പറഞ്ഞു. സർക്കാരിന് പുനഃപരിശോധന തേടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ പ്രതികളെ മോചിപ്പിച്ചതിന്‍റെ കാരണങ്ങളും സ്വീകരിച്ച നടപടിക്രമങ്ങളും കോടതിക്ക് കാണണമെന്നും ബെഞ്ച് പറഞ്ഞു."ഫയലുകൾ കാണിക്കുന്നതിൽ എന്താണ് പ്രശ്നം? നിങ്ങൾ ഒരുപക്ഷേ നിയമം അനുസരിച്ചായിരിക്കാം പ്രവർത്തിച്ചിട്ടുണ്ടാവുക. പിന്നെ എന്തിനാണ് നിങ്ങൾ മടിക്കുന്നത്?"- സുപ്രിംകോടതി ചോദിച്ചു. ബിൽക്കീസിനു സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാമെന്ന മുന്നറിയിപ്പും ബെഞ്ച് നൽകി. ഇതൊരു സാധാരണ കേസല്ലെന്നും പ്രതികളെ മോചിപ്പിക്കുമ്പോള്‍ കേസിന്‍റെ വ്യാപ്തി പരിഗണിക്കണമായിരുന്നുവെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്നയും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.കേസ് ഇനി മേയ് രണ്ടിനു പരിഗണിക്കും. കേസ് നീട്ടിവയ്ക്കണമെന്ന് സർക്കാരിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടതിൽ കോടതി അനിഷ്ടം അറിയിച്ചു. കേസ് മാറ്റിവയ്ക്കുന്നതിന്റെ തന്ത്രം അറിയാമെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പ്രതികരണം.15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഗുജറാത്ത് സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. 


Post Top Ad