അടിപൊളി രുചിയിൽ ഗാർലിക് ബട്ടർ ചിക്കൻ ഫ്രൈ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 20 April 2023

അടിപൊളി രുചിയിൽ ഗാർലിക് ബട്ടർ ചിക്കൻ ഫ്രൈ

 


പ്രധാന ചേരുവ

  • 250 ഗ്രാം കോഴിയിറച്ചി

പ്രധാന വിഭാവങ്ങൾക്കായി

  • 25 ഗ്രാം വെണ്ണ
  • 1 ടീസ്പൂൺ ലൈറ്റ് സോയ സോസ്
  • ആവശ്യത്തിന് ഉപ്പ്
  • 1 എണ്ണം മുട്ടയുടെ വെള്ള
  • 2 എണ്ണം അരിഞ്ഞ പച്ച മുളക്
  • 2 ടീസ്പൂൺ ചോളമാവ്‌
  • 1 ടീസ്പൂൺ വെളുത്ത കുരുമുളക് പൊടി
  • 1 ടീസ്പൂൺ പൊടിയാക്കിയ കുരുമുളക്
  • 8 clove വെളുത്തുള്ളി
  • 1 ടീസ്പൂൺ ഇഞ്ചി പേസ്റ്റ്
  • 1 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്
  • 1/2 കപ്പ് സ്പ്രിങ് ഒണിയൻ
  • Step 1: കഴുകി വൃത്തിയാക്കിയ ചിക്കനിൽ ഉപ്പ്, മുട്ടയുടെ വെള്ള, സോയ സോസ്, വൈറ്റ് പെപ്പർ പൗഡർ, വിനാഗിരി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ശേഷം കുറഞ്ഞത് ഒരു 20 മിനിറ്റെങ്കിലും ഇത് മാറ്റി വെയ്ക്കുക.
  • Step 2: ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ മാരിനേറ്റ് ചെയ്ത ചിക്കൻ നന്നായി വറുത്തെടുക്കുക. ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കണം.
  • Step 3: മറ്റൊരു പാനിൽ ബട്ടർ ചേർത്ത് ഉരുകി വരുമ്പോൾ അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി, പച്ചമുളക്, സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് വഴറ്റണം. ഇവ വഴന്ന് വരുമ്പോൾ ഉപ്പും കുരുമുളകും ചേർക്കുക. ഇളക്കിയ ശേഷം ഇതിലേയ്ക്ക് കോൺ ഫ്ലോർ ചേർത്ത് കലക്കിയ വെള്ളം ഒഴിച്ച് കൊടുക്കുക. അതിന് ശേഷം ഇളക്കുക. കട്ടി ആയി വരികയാണെങ്കിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അല്പം ലൂസ് ആക്കിയെടുക്കാം. ഇനി ഏകദേശം ഒരു മിനിറ്റ് ഇത് പാകം ചെയ്യാം.
  • Step 4: ഇതിലേയ്ക്ക് നേരത്തെ വറുത്ത് മാറ്റി വെച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി എടുക്കുക. ഗാർലിക് ബട്ടർ ചിക്കൻ ഫ്രൈ ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം.


Post Top Ad