ഗര്‍ഭിണിയായിരിക്കെ ഒരുപാട് 'സ്ട്രെസ്' അനുഭവിച്ചാല്‍ സംഭവിക്കുന്നത്... - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 24 April 2023

ഗര്‍ഭിണിയായിരിക്കെ ഒരുപാട് 'സ്ട്രെസ്' അനുഭവിച്ചാല്‍ സംഭവിക്കുന്നത്...

 


ഗര്‍ഭകാലമെന്നത് തീര്‍ച്ചയായും ശാരീരിക- മാനസികാരോഗ്യ കാര്യങ്ങളില്‍ ധാരാളം ശ്രദ്ധ ആവശ്യമായ സമയമാണ്. അമ്മയുടെ ആരോഗ്യം നല്ലരീതിയില്‍ ആയാലേ അത് കുഞ്ഞിനും ഗുണകരമായി വരൂ. ഇതും വലിയൊരു വെല്ലുവിളി തന്നെയാണ്. ഗര്‍ഭിണിയായിരിക്കെ കടുത്ത 'ടെൻഷൻ'ഓ, 'സ്ട്രെസ്'ഓ അനുഭവിക്കുന്നത് നല്ലതല്ലെന്നും ഇത്തരത്തില്‍ നിങ്ങള്‍ ഏറെ പറഞ്ഞുകേട്ടിരിക്കും. എന്നാല്‍ എന്താണ് ഇതിന്‍റെ പരിണിതഫലമെന്നത് പലര്‍ക്കും അറിവുണ്ടായിരിക്കില്ല. 

യഥാര്‍ത്ഥത്തില്‍ ഗര്‍ഭകാല-ടെൻഷൻ, സ്ട്രെസ് എല്ലാം പല രീതിയില്‍ ഗര്‍ഭിണിയെയും കുഞ്ഞിനെയും ബാധിക്കാം. ഇക്കൂട്ടത്തില്‍ വരുന്ന വളരെ പ്രധാനപ്പെട്ടൊരു വിഷയമാണിനി പങ്കുവയ്ക്കുന്നത്. 

ഗര്‍ഭകാലത്ത് അമ്മ ഒരുപാട് സ്ട്രെസ് അനുഭവിക്കുകയാണെങ്കില്‍ അത് അമ്മയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, ഒപ്പം തന്നെ ഗര്‍ഭസ്ഥ ശിശുവിന്‍റെ വയറിന്‍റെ ആരോഗ്യത്തെ അവതാളത്തിലാക്കാനും ഇത് കാരണമാകും. ഇതൊരു നിസാരകാര്യമാണെന്ന് ചിന്തിക്കല്ലേ, ഇതിന് പലവിധത്തിലുമുള്ള അനുബന്ധപ്രശ്നങ്ങളും വരുന്നുണ്ട്.അതായത്, കുഞ്ഞിന്‍റെ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ കൂട്ടത്തെയാണ് അമ്മയുടെ സ്ട്രെസ് നശിപ്പിക്കുന്നത്. ഈ ബാക്ടീരിയകളുടെ കൂട്ടം വയറിനെ മാത്രമല്ല അവതാളത്തിലാക്കുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനവും ഇതോടെ ബാധിക്കപ്പെടാം. അതുപോലെ തന്നെ കുഞ്ഞിന്‍റെ രോഗപ്രതിരോധ ശേഷിയും കുറവാകാം. ഇതുമൂലം വിവിധ അലര്‍ജികളോ അണുബാധകളോ കുഞ്ഞിനെ ബാധിക്കുകയും ചെയ്യാം. 

നമുക്കറിയാം, നവജാതശിശുക്കള്‍ ഏത് ആരോഗ്യപ്രശ്നത്തോടായാലും അസുഖങ്ങളോടായാലും പോരാടി ജയിക്കുകയെന്നത് അല്‍പം വെല്ലുവിളി തന്നെയാണ്. അതിനാല്‍ കുഞ്ഞിന്‍റെ ആരോഗ്യം പണയപ്പെടുത്തുന്ന അവസ്ഥയിലേക്ക് അമ്മയും നീങ്ങാതിരിക്കലാണ് ഉത്തമം. ഇതിന് പക്ഷേ, ഗര്‍ഭിണി മാത്രം മനസ് വയ്ക്കുന്നത് കൊണ്ടും കാര്യമില്ല. അവരുടെ ചുറ്റുപാടുകളും അനുകൂലമാകണം. റിലാക്സേഷൻ തെറാപ്പി, മെഡിറ്റേഷൻ, ബ്രീത്തിംഗ് എക്സര്‍സൈസസ്, യോഗ, വ്യായാമം എന്നിവയെല്ലാം പതിവാക്കുന്നത് വഴി വലിയ രീതിയില്‍ ഗര്‍ഭിണികളിലെ സ്ട്രെസ് പരിഹരിക്കാൻ സാധിക്കും. 

രാത്രിയില്‍ നല്ലരീതിയില്‍ ഉറങ്ങുക, ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക, പ്രോബയോട്ടിക്സ് ഭക്ഷണം കാര്യമായി കഴിക്കുക- ഇക്കാര്യങ്ങളും സ്ട്രെസ് ലഘൂകരിക്കാൻ സഹായകമാണ്. അതുപോലെ തന്നെ സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല എങ്കില്‍ തീര്‍ച്ചയായും മെഡിക്കല്‍ ഹെല്‍പ് തേടാൻ തയ്യാറാകണം. പാരിസ്ഥിതികമായി വിഷാംശം കലര്‍ന്ന അന്തരീക്ഷമില്ലാതിരിക്കാനും ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. കെമിക്കലുകള്‍, രാസവവളങ്ങള്‍, മറ്റ് പല വിധത്തിലുള്ള മലിനീകരണം എന്നിവയെല്ലാം ഗര്‍ഭിണിയുടെ ആരോഗ്യത്തെ ബാധിക്കാം. ക്രമേണ കുഞ്ഞും ഇതിനാല്‍ ബാധിക്കപ്പെടാം.




Post Top Ad