ആശുപത്രിയിൽനിന്ന് മടക്കിയയച്ച യുവതി വീട്ടിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 19 April 2023

ആശുപത്രിയിൽനിന്ന് മടക്കിയയച്ച യുവതി വീട്ടിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു




ചേർത്തല • അസഹ്യമായ നടുവേദനയെത്തുടർന്നു താലൂക്ക് ആശുപത്രിയിലെത്തിയ ആറു മാസം ഗർഭിണിയായ യുവതി തിരികെ വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രസവിച്ചു; കുഞ്ഞു മരിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 7–ാം വാർഡ് വേലിക്കകത്ത് വീട്ടിൽ ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യയെ (32) പ്രസവത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ നൽകാതിരുന്നതാണു കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ഭർത്താവ് ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നൽകി.ഇന്നലെ പുലർച്ചെ 2.45നാണ് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ധന്യ ചികിത്സ തേടിയത്. പരിശോധിച്ച ശേഷം ഡോക്ടർ വീട്ടിലേക്കു വിട്ടെന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞു. എന്നാൽ വീട്ടിലെത്തി രണ്ടു മണിക്കൂറിനകം പ്രസവിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. ഗർഭകാലത്തെല്ലാം ഇതേ ആശുപത്രിയിലാണു ചികിത്സ തേടിയിരുന്നതെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു.

Post Top Ad