സ്വവർഗ്ഗവിവാഹം നഗര വരേണ്യ വർഗ്ഗത്തിന്റെ ആശയമെന്ന് കേന്ദ്രം. സ്വവർഗവിവാഹ വിഷയത്തിൽ സമർപ്പിയ്ക്കപ്പെട്ട ഹർജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.വിവാഹമെന്ന ആശയത്തിന്റെ അന്തസത്ത തകർക്കുന്ന പുതിയ ഒരു സാമൂഹ്യക്രമം സ്യഷ്ടിയ്ക്കുന്ന വിഷയം പരിഗണിയ്ക്കാൻ സുപ്രിംകോടതിയ്ക്ക് അധികാരമില്ല. വിവാഹം അടക്കമുള്ള വിഷയങ്ങളിൽ നിയമ നിർമ്മാണം കോടതി വഴി നടത്താൻ ഉള്ള ശ്രമമാണ് ഇപ്പോഴത്തേത്. ഹർജികൾ പരിഗണിയ്ക്കപ്പെട്ടാൽ നിയമനിർമ്മാണ സഭകളുടെ അവകാശത്തിലുള്ള കൈകടത്തലാകുമെന്നും കേന്ദ്രം നിലപാടെടുത്തു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.സ്വവർഗ്ഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തിരുന്നു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ ഭരണഘടന നല്കുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിനുള്ളതല്ല. സ്വവർഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
Sunday, 16 April 2023
Home
Unlabelled
‘ഹർജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം’; സ്വവർഗ വിവാഹ വിഷയത്തിൽ കർശന നിലപാടുമായി കേന്ദ്രം
‘ഹർജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം’; സ്വവർഗ വിവാഹ വിഷയത്തിൽ കർശന നിലപാടുമായി കേന്ദ്രം

About Weonelive
We One Kerala