തിരുവനന്തപുരം• ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത്. കഴിയുന്നതും കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോവരുതെന്നും അദ്ദേഹം പറഞ്ഞു.‘‘ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം പരക്കെയുള്ള അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എഐ ക്യാമറ വഴി പിടികൂടുക. നിയമം ലംഘിക്കാത്തവരുടെ ദൃശ്യം ക്യാമറയില്‍ പതിയുകയില്ലെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കും.‘‘മുന്‍സീറ്റ് യാത്രക്കാരുടെ സീറ്റ് ബെല്‍റ്റ് ഉപയോഗം മാത്രമാകും പരിശോധിക്കുക. വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിയമലംഘനമാകില്ല. മറ്റ് സംവിധാനങ്ങളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിഴ വരുത്തും. എമര്‍ജന്‍സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ബാധകമാകില്ലെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.‘‘മുന്‍സീറ്റ് യാത്രക്കാരുടെ സീറ്റ് ബെല്‍റ്റ് ഉപയോഗം മാത്രമാകും പരിശോധിക്കുക. വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിയമലംഘനമാകില്ല. മറ്റ് സംവിധാനങ്ങളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിഴ വരുത്തും. എമര്‍ജന്‍സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ബാധകമാകില്ലെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.
Wednesday, 19 April 2023

About Weonelive
We One Kerala