ഇടപാട് നടത്തി ഉടൻ അക്കൗണ്ട് മരവിക്കുന്നു; യുപിഐ ഇടപാടുകാർ ആശങ്കയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 15 April 2023

ഇടപാട് നടത്തി ഉടൻ അക്കൗണ്ട് മരവിക്കുന്നു; യുപിഐ ഇടപാടുകാർ ആശങ്കയിൽ



യുപിഐ വഴി ഇടപാട് നടത്തുന്ന പലരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന സംഭവം കഴിഞ്ഞ കുറച്ച് ദിവസമായി പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തുച്ഛമായ പണമിടപാട് നടത്തുന്നവരുടെ അക്കൗണ്ടുകൾ പോലും ഇത്തരത്തിൽ ഫ്രീസാവുകയാണ്. കൃത്യമായി കാരണം കാണിക്കാതെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഉപയോക്താക്കൾ ഉയർത്തുന്ന ചോദ്യംഎന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നു എന്ന് സംശയമുണ്ടായാൽ തന്നെ അന്വേഷണ ഏജൻസികൾക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ട്. ഈ നിയമസാധ്യത മുൻനിർത്തിയാണ് നിലവിൽ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. രാജ്യത്തെ ക്രിമിനൽ നടപടിക്രമം 102-ാം വകുപ്പ് പ്രകാരം ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നിർദേശം നൽകാനുള്ള അധികാരം അന്വേഷണ ഏജൻസികൾക്കും പൊലീസിനുമുണ്ട്. ഇക്കാര്യത്തിൽ ബാങ്ക് അധികൃതർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പരാതിയുള്ളവർ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും. ഡിജിറ്റൽ പേയ്‌മെന്റ് വർധിക്കുന്ന ഇക്കാലക്ക് യുപിഐയെ ചുറ്റിപറ്റിയുള്ള നൂലാമാലകളും ഉപയോക്താക്കളുടെ ആശങ്കകളും പരിഹരിക്കണമെന്നുമാണ് ഇടപാടുകാരുടെ ആവശ്യം.

Post Top Ad