ചേലോറ : സ്കൂട്ടറപകടത്തിൽ ഗൃഹനാഥൻ മരിച്ചു. വാണിയൻ ചാലിലെ വി സി ഹരീന്ദ്രൻ ( 57 ) ആണ് മരിച്ചത്. വെള്ളി വൈകുന്നേരം 6 മണിയോടെ കൂടാളി മണ്ഡപത്തിന് സമീപം വെച്ചാണ് അപകടം. ജോലി കഴിഞ്ഞ് ചേലോറയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മുന്നിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന കാറിൽ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണു. എതിർ ദിശയിൽ നിന്ന് വന്ന കാറിടിച്ചാണ് ഗുരുതര പരിക്കേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ശനി പയ്യാമ്പലം. പരേതരായ കുഞ്ഞപ്പ പണിക്കരുടെയും നാണിയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: ആതിര (മേലൂർ) ആദർശ് (സി പി ഐ എം വാണിയഞ്ചാൽ ബ്രാഞ്ചംഗം).
മരുമക്കൾ: സുബീഷ് ( മേലൂർ ) സജില വില്ലേജ് മുക്ക്. സഹോദരങ്ങൾ: ഉത്തമൻ, ചിത്രൻ (മാതമംഗലം), രത്നാകരൻ (തോട്ടട ), പരേതരായ പുരുഷോത്തമൻ, ദിനേശൻ, വിമല.