വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10ന് പുറപ്പെട്ട് 12.30ന് കണ്ണൂരിൽ എത്തും എന്നാണ് സമയക്രമം വ്യക്തമാക്കുന്നത്. അതായത് 7 മണിക്കൂർ 20 മിനിട്ടാകും കണ്ണൂരിലേക്ക് ഉള്ള യാത്രക്ക് വേണ്ടി വരിക. ഉച്ചക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
ടിക്കറ്റ് നിരക്കാകട്ടെ എക്കോണമി ക്ലാസിൽ ഭക്ഷണം സഹിതം 1400 രൂപ ആയിരിക്കും. 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുകളാണ് ഉണ്ടാകുക. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപ ആയിരിക്കും. മുന്നിലും പിന്നിലും എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും ഉണ്ടാകും.