കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാർ ഇന്ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകില്ല. ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചതായി ശിവകുമാർ പറഞ്ഞു. എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് പത്ത് മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു ശിവകുമാറിന്റെ നൽകിയിരുന്ന നിർദേശം. എന്നാൽ, ഇന്ന് ഹാജരാകേണ്ടെന്ന് ഇഡി അറിയിക്കുകയായിരുന്നു. എന്നാണ് ഹാജരാകേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. തീയതി പിന്നീട് അറിയിക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാറിന്റെ ആസ്തി വകകളിൽ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇ.ഡി കടന്നത്. 2020ൽ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
Wednesday, 19 April 2023
Home
Unlabelled
അനധികൃത സ്വത്തുസമ്പാദനം; വിഎസ് ശിവകുമാർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
അനധികൃത സ്വത്തുസമ്പാദനം; വിഎസ് ശിവകുമാർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

About Weonelive
We One Kerala