പയ്യാവൂർ: നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എൻ ഐ എഫ് ) പുരസ്ക്കാരം ഒന്നാം സ്ഥാനം ഗ്രാമീണ കർഷക ശാസ്ത്രജ്‌ഞ കണ്ണൂർ ജില്ലയിലെ പയ്യാവൂർ പൈസക്കരിയിലെ വാഴയ്ക്കാമല ആനിയമ്മ ബേബിക്ക്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 119 പേരിൽ നിന്നുമാണ് ആനിയമ്മയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. യൂണിവേഴ്സിറ്റിയിൽ പഠിക്കാതെ സ്വന്തമായി ഗവേഷണം നടത്തി വിജയം വരിച്ചവരെ കണ്ടെത്താനുള്ള ഗവണ്മന്റിന്റെ പരിശ്രമമാണ് എൻ ഐ എഫിലൂടെ രാജ്യം നടത്തുന്നത്. തെരഞ്ഞെടുത്ത 14 പേരിൽ ഏക വനിതയാണ് ആനിയമ്മ. കശുമാവ് മരത്തിന്റെ ശിഖരങ്ങളിൽ വേര് പിടിപ്പിച്ച് പുതിയ മരം സൃഷ്ടിക്കുന്ന സി എം ആർ എസ് എന്ന കൃഷി രീതിയാണ് ആനിയമ്മയ്ക്ക് ഈ മികച്ച നേട്ടം കൈവരിക്കാനായ കണ്ടുപിടുത്തം. രാഷ്ട്രപതി ഭവനിൽ നടന്ന 11 - മത് നാഷണൽ ഗ്രാസ് റൂട്ട്സ് ഇന്നോവേഷൻ അവാർഡ് 2023 രാഷ്ട്രപതി ദ്രൗപദി മൂർമൂവിൽ നിന്നും ആനിയമ്മ ഏറ്റുവാങ്ങി.
Thursday, 20 April 2023
Home
Unlabelled
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എൻ ഐ എഫ് ) പുരസ്ക്കാരം ഒന്നാം സ്ഥാനം ആനിയമ്മ ബേബിക്ക്

About Weonelive
We One Kerala