കോട്ടയം: വാഴൂരില്‍ കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു. ചാമംപതാലിന് സമീപം ചേര്‍പത്തു കവലയില്‍ ആലുമ്മൂട്ടില്‍ റെജിയാണ് മരിച്ചത്. റെജിയുടെ ഭാര്യ ഡാര്‍ലിക്കും കാളയുടെ കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. ഡാര്‍ലിയെ പരിക്കുകളോടെ പൊന്‍കുന്നത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കാളയ്ക്ക് വെള്ളം കൊടുക്കാന്‍ ചെന്നപ്പോഴാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റെജി മരിക്കുകയായിരുന്നു. കാളയ്ക്ക് പേവിഷബാധയേറ്റ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. ഇതിന്റെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. റെജിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Friday, 28 April 2023
വാഴൂരില്‍ കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു