ശ്രീകണ്ഠപുരം: കഞ്ചാവ് വില്പനക്കാരനെ ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടി. ബിഹാര്‍ സ്വദേശിയും പാവന്നൂരില്‍ താമസക്കാരനുമായ അജയ്കുമാര്‍ റാമിനെ (23) യാണ് അറസ്റ്റ് ചെയ്തത്. എട്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ. രത്നാകരനും സംഘവും മയ്യില്‍, കുറ്റ്യാട്ടൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ സി. അഭിലാഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മൂലയില്‍ ഗോവിന്ദന്, ടി.പി. സുദീപ്, എക്സൈസ് ഡ്രൈവര്‍ കെ.വി. പുരുഷോത്തമന് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.