ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോലാറിലെത്തും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് രാഹുൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും. 2019-ൽ ഇതേ വേദിയിൽ വച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിനെ തുടർന്നാണ് രാഹുലിന്റെ ലോക്‌സഭാ അംഗത്വം നഷ്ടമായത്.എല്ലാ കള്ളൻമാരുടെയും പേര് എന്തുകൊണ്ടാണ് മോദി എന്നാകുന്നത് എന്ന് പ്രസംഗിച്ചതിനെതിരെ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനായി വിധിക്കുകയായിരുന്നു. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.അതിനിടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പാർട്ടി വിടുകയാണ്. ഹുബ്ബള്ളി-ധർവാഡ് സീറ്റിൽ സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ച്ജഗദീഷ് ഷെട്ടാർ ഇന്ന് എംഎൽഎ സ്ഥാനം ഇന്ന് രാജിവെക്കും. ഈ മണ്ഡലത്തിൽ ജഗദീഷ് ഷെട്ടാർ സ്വതന്ത്രനായി മത്സരിക്കും.
Saturday, 15 April 2023
Home
Unlabelled
അയോഗ്യനാക്കപ്പെടാൻ കാരണമായ കോലാറിലെ വേദിയിൽ രാഹുൽ വീണ്ടുമെത്തുന്നു; ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും
അയോഗ്യനാക്കപ്പെടാൻ കാരണമായ കോലാറിലെ വേദിയിൽ രാഹുൽ വീണ്ടുമെത്തുന്നു; ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും

About Weonelive
We One Kerala