കൊതിയൂറും രുചിയിൽ ഉരുളക്കിഴങ്ങ് ബോണ്ട! - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 5 May 2023

കൊതിയൂറും രുചിയിൽ ഉരുളക്കിഴങ്ങ് ബോണ്ട!

 


നാലുമണി ചായയോടൊപ്പം രുചികരമായ ഉരുളക്കിഴങ്ങ് ബോണ്ട കൂടെ ആയാലോ? ഇന്ത്യയിൽ എവിടെ ചെന്നായാലും കിട്ടുന്ന ഈ ഉരുളക്കിഴങ്ങ് ബോണ്ട അതേ രുചിയിൽ തന്നെ വീട്ടിൽ തയ്യാറാക്കാം. പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും കടലമാവുമൊക്കെ ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുന്ന ബോണ്ടകൾ നമ്മുടെ നാവിന് ഏറ്റവും ആനന്ദം പകരുന്ന ലഘുഭക്ഷണമാണ്.

Serving: 2)

പ്രധാന ചേരുവ

  • 2 കപ്പ് gram flour (besan)
  • 4 എണ്ണം തിളപ്പിച്ച potato

പ്രധാന വിഭാവങ്ങൾക്കായി

  • 3 ടീസ്പൂൺ rice flour
  • 1 Pinch salt
  • 1 ടീസ്പൂൺ mustard seeds
  • 8 എണ്ണം അരിഞ്ഞ green chillies
  • ആവശ്യത്തിന് അരിഞ്ഞ coriander leaves
  • 1 Pinch turmeric
  • 1 ടീസ്പൂൺ chilli powder
  • 1 കപ്പ് water
  • 1 ടീസ്പൂൺ lemon juice
  • 1 Pinch asafoetida

പതം വരുത്തുന്നതിനായി

  • 2 ടീസ്പൂൺ refined oil
  • Step 1: പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് നന്നായി ഉടച്ചെടുത്ത് മാറ്റി വെയ്ക്കുക.
  • Step 2: ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേയ്ക്ക് കായം, കടുക്, പച്ച മുളക്, ഉപ്പ് എന്നിവ ചേർത്ത് ചെറുതായൊന്ന് വഴറ്റുക.
  • Step 3: വഴറ്റിയെടുത്ത ഈ കൂട്ട് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് കൂട്ടിലേക്ക് ചേർക്കുക. മഞ്ഞൾ, മല്ലിയില അരിഞ്ഞത് എന്നിവ കൂടെ ചേർത്ത് ഇളക്കുക. കുറച്ച് ഉപ്പ് കൂടെ ചേർത്ത് എല്ലാം കൂടെ നന്നായി ഇളക്കണം. ഇതിൽ നിന്ന് ചെറിയ ഉരുളകൾ തയ്യാറാക്കി മാറ്റി വെക്കാം.
  • Step 4: ഇനി മറ്റൊരു പാത്രമെടുത്ത് അതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഒരു ടീസ്പൂൺ ഉപ്പ്, ഒരു നുള്ള് മഞ്ഞൾ പൊടി, അല്പം മുളക് പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് ദോശമാവ് പോലെ മാവ് തയ്യാറാക്കി എടുക്കുക. ഇതിൽ കട്ടകളൊന്നും പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉരുളക്കിഴങ്ങ് ബോണ്ട നല്ല മൊരിഞ്ഞ് വരാൻ ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ എണ്ണ കൂടെ ചേർക്കുക.
  • Step 5: വേറൊരു പാനിൽ വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കിയെടുക്കുക. തയ്യാറാക്കിയ ഉരുളക്കിഴങ്ങ് ഉരുളകൾ ഈ മാവിൽ നന്നായി മുക്കിയെടുത്ത ശേഷം എണ്ണയിൽ വറുത്തെടുക്കുക. നല്ല ഗോൾഡൻ നിറം ആകുന്നത് വരെ വറുത്തെടുക്കുക.
  • Step 6: ചൂട് ബോണ്ട നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചട്ണി കൂട്ടിയോ അല്ലാതെയോ ഒക്കെ കഴിക്കാം.

  •  

 

Post Top Ad