പാപ്പിനിശ്ശേരി:-ഡാറ്റാ വീട്ടുനമ്പര്‍ ലഭിക്കുന്നില്ലെന്ന പരാതി: പുന:പരിശോധനയ്ക്ക് മന്ത്രിയുടെ നിര്ദേശംബാങ്കില് തെറ്റായി ഉള്‍പ്പെട്ടതായുള്ള പരാതിയില്‍ വീട്ടുനമ്പര്‍ ലഭിക്കാത്ത പാപ്പിനിശ്ശേരി പഞ്ചായത്തിലെ ആറു കുടുംബങ്ങളുടെ അപേക്ഷ പുനഃപരിശോധിച്ച് വേഗത്തില്‍ നടപടിയെടുക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന 'കരുതലും കൈത്താങ്ങും' കണ്ണൂര്‍ താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് പരാതി പരിഗണിച്ചത്.
പാപ്പിനിശ്ശേരി പഞ്ചായത്തിലെ നരയന്‍കുളത്തെ റംഷി പട്ടുവം, അന്നത്ത് ഷബീര്‍, തങ്കം ഗോവിന്ദന്, ജസീല നൗഷാദ്, എം പി ടി ഷമീം, എ പ്രവീണ എന്നിവരുടെ വീടുകള്‍ക്കാണ് വീട്ടുനമ്പര്‍ ലഭിക്കാത്തത്.
കരാറുകാരന് മുഖേനയാണ് അഞ്ചു സെന്റ് വരുന്ന ഭൂമിയില്‍ നിര്‍മ്മിച്ച വീട് ഇവര്‍ വിലക്ക് വാങ്ങിയത്. വീട്ടുനമ്പര്‍ ലഭിക്കുമെന്ന ഉറപ്പ് കരാറുകാരന് നല്‍കിയിരുന്നുവെങ്കിലും കബളിപ്പിക്കപ്പെടുകയായിരുന്നു.
നാലു വര്‍ഷമായി കെട്ടിട നമ്പറിനായി ഓഫീസുകള്‍ കയറി ഇറങ്ങുന്നു. തങ്ങളുടെ പ്രശ്നത്തില്‍ ഇത്തരത്തിലൊരു തീരുമാനം ലഭിച്ചതിന്റെ സംതൃപ്തിയോടെയാണ് അവര്‍ അദാലത്തില്‍ നിന്നും മടങ്ങിയത്.