രാജ്യത്ത് വഴങ്ങാത്ത മാധ്യമങ്ങളെ വിഴുങ്ങുന്ന സമീപനം: സ്പീക്കര്‍ എ എന്‍ ഷംസീര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 5 May 2023

രാജ്യത്ത് വഴങ്ങാത്ത മാധ്യമങ്ങളെ വിഴുങ്ങുന്ന സമീപനം: സ്പീക്കര്‍ എ എന്‍ ഷംസീര്‍


വഴങ്ങാത്ത മാധ്യമങ്ങളെ വിഴുങ്ങുന്ന സമീപനം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിച്ച കണ്ണൂര്‍ പുഷ്പോത്സവം 2023ന്റെ ഭാഗമായ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക പ്രസ് ഫ്രീഡം ഇന്റക്സിലും ഗ്ലോബല്‍ ഡെമോക്രസി ഇന്റക്സിലും രാജ്യത്തിന്റെ സ്ഥാനം വളരെ പിന്നിലാണ്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യം പറയുന്ന മാധ്യമപ്രവര്‍കത്തകരെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കുന്ന സമീപനം ഇന്ത്യയിലുണ്ട്. വഴങ്ങാത്ത മാധ്യമങ്ങളെ അവര്‍ വിഴുങ്ങും. മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കും. അതിനെ പല മാധ്യങ്ങളും ചെറുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭരണകൂടത്തിന് മംഗളപത്രം എഴുതലല്ല മാധ്യമങ്ങളുടെ ജോലി. തെറ്റും ശരിയും ചൂണ്ടിക്കാട്ടാനാകണം. ചെറു ന്യൂനപക്ഷമെങ്കിലും ഇപ്പോഴും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നുണ്ട്. അവര്‍ സത്യം വിളിച്ച് പറയുമ്പോള്‍ മറുഭാഗത്ത് ബ്ലാക്മെയില്‍ മാധ്യമപ്രവര്‍ത്തനവും തകൃതിയായി നടക്കുന്നു. ക്രിയാത്മക വിമര്‍ശം ജനാധിപത്യ സംവിധാനത്തില്‍ ആവശ്യമാണ്. സംവാദം, ചര്‍ച്ച, വിയോജിപ്പ് എന്നിവ കേരളത്തില്‍ സാധ്യമാണ്. ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയാണ് കേരള നിയമസഭയില്‍ നിയമം പാസാക്കുന്നത്. ഇവിടെ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും അവസരമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പൊതുവായ സ്ഥിതി ഇതല്ല.

എങ്കിലും തനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ജനാധിപത്യം വഴിതെറ്റിപ്പോയ ഘട്ടത്തിലെല്ലാം ജനങ്ങള്‍ ഭരണകൂടത്തെ ശരിയായ വഴിയിലേക്ക് നയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
അച്ചടി വിഭാഗത്തില്‍ സമഗ്ര കവറേജിന് ദേശാഭിമാനിക്ക്് ഒന്നാം സ്ഥാനവും സുദിനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തില്‍ കണ്ണൂര്‍ വിഷനും ഓണ്‍ലൈന്‍ വിഭാഗത്തില്‍ ന്യൂസ് വിങ്സും സമ്മാനം നേടി. മികച്ച റിപ്പോര്‍ട്ടര്‍ പി സുരേശന്‍(ദേശാഭിമാനി), രണ്ടാം സ്ഥാനം എം അബ്ദുല്‍ മുനീര്‍ (സുദിനം), വിവിധ വിഭാഗങ്ങളില്‍ മനോജ് മയ്യില്‍ (കണ്ണൂര്‍ വിഷന്‍) ,സാജു ഗംഗാധരന്‍ (ന്യൂസ് വിങ്സ് ), ബെന്‍സി ബെന്നി (പ്രൈം 21), മികച്ച ഫോട്ടോഗ്രാഫറായി മിഥുന്‍ അനില മിത്രന്‍(ദേശാഭിമാനി) എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായി. കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആഷ്ലി ജോസ്( കേരള കൗമുദി), രണ്ടാം സ്ഥാനം ഷമീര്‍ ഈര്‍പ്പള്ളി(സിറാജ്), മൂന്നാംസ്ഥാനം കെ പി ബീന എന്നിവര്‍ക്കും പുസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.
കണ്ണൂര്‍ റബ്കോ മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സൊസൈറ്റി സെക്രട്ടറി വി പി കിരണ്‍, എക്സിക്യുട്ടീവ് അംഗം ടി പി വിജയന്‍, ട്രഷറര്‍ കെ എം ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Post Top Ad