അഷ്‌കറിന്റെ പ്രതീക്ഷകൾക്ക് ചിറകായി ഇലക്‌ട്രോണിക് വീൽചെയർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 4 May 2023

അഷ്‌കറിന്റെ പ്രതീക്ഷകൾക്ക് ചിറകായി ഇലക്‌ട്രോണിക് വീൽചെയർ


ചക്രക്കസേരയിൽ എട്ടാം ക്ലാസുകാരനായ മകന്റെ സഹായത്തോടെയാണ് കതിരൂർ വേറ്റുമ്മലെ അഷ്‌ക്കർ തലശ്ശേരി താലൂക്കുതല അദാലത്തിൽ എത്തിയത്. ഊഴം കാത്തിരുന്ന് മന്ത്രി കെ രാധാകൃഷണനെ കണ്ടതോടെ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. പരസഹായമില്ലാതെ വീടിന് പുറത്തേക്കിറങ്ങി ലോട്ടറി വിൽപ്പന നടത്താൻ ഒരു ഇലക്ട്രോണിക്  വീൽചെയർ  വേണം. പ്രയാസം മനസിലാക്കിയ മന്ത്രി കെ രാധാകൃഷ്ണൻ ഉടൻ ഇലക്ട്രോണിക് വീൽചെയർ നൽകാൻ  ഉത്തരവിട്ടു. ഇനി സർക്കാർ സമ്മാനിച്ച ചിറകുമായി അഷ്‌ക്കർ സ്വപ്നത്തിലേക്ക് പറന്നുയരും. 18 വർഷം മുമ്പാണ് പെയിന്റിംഗ് തൊഴിലാളിയായ അഷ്‌ക്കറിന്റെ ജീവിതം മാറി മറിഞ്ഞത്. ജോലിക്കിടെ ഷോക്കേറ്റ് കെട്ടിടത്തിൽ നിന്നും വീണ് ശരീരം അരക്ക് താഴെ തളർന്നു. വലത് കൈയുടെ സ്വാധീനവും നഷ്ട്ടപ്പെട്ടു. ഏറെക്കാലത്തെ ചികിത്സക്ക് ശേഷം ജീവിതം വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി. വീൽചെയറുണ്ടെങ്കലും പരസഹായമില്ലാതെ പുറത്തിറങ്ങാനാകാത്ത അവസ്ഥ. ഇതോടെയാണ് ഇലക്ട്രോണിക് വീൽചെയറിനായുള്ള അപേക്ഷയുമായി അദാലത്തിൽ എത്തിയത്. 127000 രൂപയുടെ ചക്രക്കസേരയാണ് വികലാംഗ ക്ഷേമ കോർപ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലാ സാമൂഹ്യ നീതി വകുപ്പ് നൽകുക. ഇത് ലഭിക്കുന്നതോടെ സ്വന്തമായി വരുമാനം കണ്ടെത്താം എന്ന സന്തോഷത്തിലാണ് ഈ 42 കാരൻ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ബന്ധുക്കളുടെ സഹായത്തോടെയാണ് കഴിയുന്നത്.



Post Top Ad