പ്രവാസികൾക്ക് ലൈസൻസെടുക്കാൻ ഗോൾഡൻ ചാൻസുമായി ദുബായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 May 2023

പ്രവാസികൾക്ക് ലൈസൻസെടുക്കാൻ ഗോൾഡൻ ചാൻസുമായി ദുബായി

 


യുഎഇയിൽ ഡ്രൈവിങ് ക്ലാസുകൾ അറ്റൻഡ് ചെയ്യാതെ ഡ്രൈവിങ് ലൈസൻസെടുക്കാൻ അവസരം. ദുബായി റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഈ സുവർണാവസരം നൽകുന്നത്. ഇതുപ്രകാരം പ്രവാസികൾക്കടക്കം ഡ്രൈവിങ് ലെസൺസ് എടുക്കാതെ റോഡ് ടെസ്റ്റ് മാത്രമെടുത്ത് പുതിയ ലൈസൻസ് നേടാം. ദുബായി ആർടിഎ അം​ഗീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ലൈസൻസുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.ഇതിനായി ദുബായി RTAയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 സന്ദർശിക്കുക. ഇതിൽ എമിറേറ്റ്സ് ഐഡി, കാലഹരണ തീയതി, മൊബൈൽ നമ്പർ, രാജ്യം, ലൈസൻസ് വിഭാ​ഗം, ദേശീയത തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് ലൈസൻസിനായി അപേക്ഷിക്കാം. രണ്ട് വർഷത്തേക്കാണ് ഡ്രൈവിങ് ലൈസൻസിന്റെ സാധുത. മൊത്തം ചെലവ് ഏതാണ്ട് 2,000 ദിർഹംവരും.അൽ അഹ്ലി ഡ്രൈവിംഗ് സെന്റർ, ബെൽഹാസ ഡ്രൈവിംഗ് സെന്റർ, ദുബായ് ഡ്രൈവിംഗ് സെന്റർ, ദുബായ് ഇന്റർനാഷണൽ ഡ്രൈവിംഗ് സെന്റർ (ഡ്രൈവ് ദുബായ്), ഗലാദാരി മോട്ടോർ ഡ്രൈവിംഗ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, എക്സലൻസ് ഡ്രൈവിംഗ് സെന്റർ, ബിൻ യാബർ ഡ്രൈവിംഗ് സെന്റർ, ബിൻ യാബർ ഡ്രൈവിംഗ് സെന്റർ, ഇക്കോ-ഡ്രൈവ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ദുബായിലെ ഡ്രൈവിങ് സ്കൂളുകൾ.

Post Top Ad