എ.ഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കി, കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 May 2023

എ.ഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കി, കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍




കോഴിക്കോട് : സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് കേദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു.

ഉന്നതരെ ഒഴിവാക്കുന്നത് സാധാരണ പൗരന്മാരോടുളള അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തത്സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 20നാണ് സംസ്ഥാനത്താകെ സര്‍ക്കാര്‍ 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചത്.

പക്ഷേ മന്ത്രിമാര്‍ ഉള്‍പെടെ വിഐപി വാഹനങ്ങളെ എ.ഐ ക്യാമറാ നിയമലംഘനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പൗരന്മാരെ രണ്ട് തട്ടില്‍ ആക്കുന്നതാണെന്ന് ചൂണ്ടികാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനെ പരാതി ലഭിച്ചു.

വിഷയത്തില്‍ കേസെടുത്ത ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി കൈമാറുകയും ചെയ്തിട്ടുണ്ട്. റോഡ് അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി പൊതു ജനസുരക്ഷ ഉറപ്പു വരുത്തുകയാണ് എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശം എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ വിഐപി യാത്രക്കാരെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ ഈ വാദം തെറ്റാണെന്ന് വ്യക്തമാവുകയാണെന്ന് പരാതിയില്‍ പറയുന്നത്.


Post Top Ad