ബജ്റംഗ്ദളിനെ വിലക്കുന്ന കാര്യം ആലോചിക്കും’; തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലപാടറിയിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 4 May 2023

ബജ്റംഗ്ദളിനെ വിലക്കുന്ന കാര്യം ആലോചിക്കും’; തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലപാടറിയിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

 


ബജ്റംഗ്ദളിനെ വിലക്കുന്ന കാര്യം ആലോചിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് ബാഗലിൻ്റെ പ്രതികരണം. കർണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബജ്റംഗ്ദളിനെ വിലക്കുമെന്നാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം. നവംബറിനു മുൻപ് ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.സംവരണ കാർഡിറക്കിയും, വൈകാരിക – ജനകീയ പ്രഖ്യാപനങ്ങളുമായാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങിയത്. എസ് സി സംവരണം 15 ശതമാനത്തിൽ നിന്ന് 17 ആയും എസ് ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായും ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം, ബിപിഎൽ കുടുംബങ്ങൾക്ക് ഓരോ മാസവും 10 കിലോ വീതം ധാന്യം, തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യർക്ക് പ്രതിമാസ ധനസഹായം, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. സംഘപരിവാർ സംഘടന ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.അതേസമയം മുസ്ലിം പ്രീണനം ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയെന്ന് ബിജെപി തിരിച്ചടിച്ചു. സംവരണ വിഷയത്തിലടക്കം കോൺഗ്രസ് പ്രഖ്യാപനങ്ങളൊന്നും നടപ്പാകില്ലെന്നും ബിജെപി പരിഹസിച്ചു.

Post Top Ad