അനുമതിയില്ലാതെ സൗദി സന്ദർശനം: ലയണൽ മെസിയെ സസ്പെന്റ് ചെയ്‌ത് പിഎസ്‌ ജി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 May 2023

അനുമതിയില്ലാതെ സൗദി സന്ദർശനം: ലയണൽ മെസിയെ സസ്പെന്റ് ചെയ്‌ത് പിഎസ്‌ ജി




പാരീസ്: സൂപ്പർ താരം ലയണൽ മെസിക്കെതിരെ പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ് നടപടിയെടുത്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ചത്തേക്ക് ക്ലബിൽ നിന്ന് മെസിയെ സസ്പെന്റ് ചെയ്തു. സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി.

സസ്പെൻഷൻ കാലത്ത് മെസിക്ക് ക്ലബിൽ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചിരുന്നു. സൗദി ടൂറിസത്തിന്‍റെ അംബാസിഡാണ് മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം. പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്പെൻഷൻ നടപടി.


ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമതാണ് പിഎസ്‌ജി. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് മെസി സൗദി സന്ദർശിച്ചത്.

Post Top Ad