പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പില് ആണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 10 മണിയോടെ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്.വീടിന് ഒരു ഭാഗം നശിച്ചിട്ടുണ്ട്. പടക്ക നിര്‍മ്മാണം നടക്കുമ്പോള്‍ അബ്ദുള്‍ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ഭാര്യ അയല്‍ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാല്‍ സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.