കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിൽ മോശം നിലവാരത്തിലുള്ള ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതിയുമായി യാത്രക്കാരൻ രംഗത്ത്. വന്ദേ ഭാരതിൽ തിങ്കളാഴ്ച യാത്ര ചെയ്യുന്നതിനിടയിൽ പുഴുവരിച്ച ഭക്ഷണം ലഭിച്ചു എന്നാണ് പരാതി. വന്ദേ ഭാരതിൽ കണ്ണൂരിൽ നിന്ന് കാസർകോടേയ്ക്ക് ഇ-വൺ സഞ്ചരിച്ച യാത്രികനാണ് ദുരനുഭവമുണ്ടായത്.
ട്രെയനിൽ വിതരണം ചെയ്ത പെറോട്ടയിൽ നിന്ന്പുഴുവിനെലഭിച്ചതായാണ് പരാതിക്കാരൻ അറിയിക്കുന്നത്. പെറോട്ടയിൽ പുഴുവരിക്കുന്നതായിയാത്രക്കാർ കാണിക്കുന്നവീഡിയോയും ഇതിനോടകം പുറത്തു വന്നിരുന്നു. ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചതായി ട്രെയിൻ കണ്ണൂരിലെത്തിയ ഉടനെതന്നെയാത്രക്കാരൻ പരാതിപ്പെട്ടു. കാസർകോട് റെയിൽവേ സൂപ്രണ്ടിനാണ് പരാതി നൽകിയത്. പരാതി പാലക്കാട് റെയിൽവേ ഡിവിഷൻ കൈമാറിയതായാണ് വിവരം.