അദാലത്ത് തുണയായി; കാർത്തിക്കിന്റെ വീട്ടിൽ ഇനി വാഹനമെത്തും. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 May 2023

അദാലത്ത് തുണയായി; കാർത്തിക്കിന്റെ വീട്ടിൽ ഇനി വാഹനമെത്തും.


കടമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാർത്തിക്കിന് ഇനി വീടിന്റെ മുന്നിൽ വാഹനമെത്തും. കണ്ണൂർ താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് കാർത്തികിന്റെ പരാതിക്ക് പരിഹാരമായത്. സെറിബ്രൽ പാൾസി മൂലം ഏറെ കഷ്ടതയാണ് ഈ പതിനൊന്നുകാരൻ അനുഭവിക്കുന്നത്. മഴ പെയ്താൽ വെള്ളം കയറുന്ന ചെറിയ ഒരു വഴിയായിരുന്നു കാർത്തിക്കിന്റെ വീട്ടിലേക്കുള്ള ആശ്രയം. ആഡൂർ എൽ പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ് കാർത്തിക്. വീട്ടിലേക്ക് വാഹനങ്ങൾക്ക് വരാനുള്ള പ്രയാസം കാരണം സ്കൂളിലേക്കും, ആശുപത്രിയിലേക്കുമുള്ള യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഈ കാര്യം കേട്ട് ബോധ്യപ്പെട്ടതോടെയാണ് മന്ത്രി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കാൻ ഉത്തരവിട്ടത്. വിനോദ്‌ നിവാസിലെ ടി അരുണിന്റെയും കെ സിന്ധുവിന്റെയും ഏക മകനാണ് കാർത്തിക്. താഴെ ചൊവ്വ സ്പിന്നിങ് മില്ലിലെ താൽകാലിക ജീവനക്കാരനാണ് കാർത്തിക്കിന്റെ അച്ഛൻ അരുൺ. മകന്റെ അസുഖം കാരണം കൃത്യമായി ജോലിക്ക് പോകാനും കഴിയുന്നില്ല. എന്നാൽ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് കാർത്തികിന്റെ അച്ഛൻ പറഞ്ഞു.

Post Top Ad