കണ്ണൂർ :നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കോളേജ് ഓഫ് കൊമേഴ്സ്, കേരള നോളജ് ഇക്കണോമി മിഷൻ, ഐ സി ടി അക്കാദമി കേരള എന്നിവർ ചേർന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.
മെയ് ആറിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന മേള രാവിലെ 9.30-ന് കണ്ണൂർ സർവകലാശാലാ പ്രൊ വൈസ് ചാൻസലർ പ്രൊഫ: എ സാബു നിർവഹിക്കും. നൂറോളം തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും.
അറുപതോളം കമ്പനികൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലായിരത്തിൽ അധികം ഒഴിവുകളിലേക്ക് ഉള്ള അഭിമുഖം മേളയിലൂടെ നടത്തുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.