മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ; കെ.സുധാകരൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 3 May 2023

മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ; കെ.സുധാകരൻ

 


മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അഴിമതി അന്വേഷണം നൽകിയത് വിജിലൻസസിനാണ്, നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം നടത്തണം. അരിവാരാൻ അരിക്കൊമ്പൻ കേരളം വാരാൻ പിണറായി. മന്ത്രിമാരെ ഇരുട്ടിൽ നിർത്തുകയാണ്. ഒരു കാര്യവും മന്ത്രിമാർ അറിയാറില്ല. എല്ലാം മുഖ്യമന്ത്രി വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു.പ്രസാദിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമെന്ന് വ്യക്തം. അഴിമതിയിൽ പങ്കില്ലെങ്കിൽ അർധ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ. സ്വതന്ത്ര ഏജൻസിയുടെ നിക്ഷ്പക്ഷ അന്വേഷണം വേണം.എ ഐ കാമറ കരാറിലൂടെ വൻ കൊള്ളയാണ് നടന്നിരിക്കുന്നത്. നിയമ പോരാട്ടം കോൺഗ്രസ് ആലോചിക്കുന്നു.

മുഖ്യമന്ത്രിയുടെ മകനും, മകളുമുൾപ്പെടെ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നു. സ്ഥിരമായി അഴിമതി മറച്ചുവെക്കാനാവില്ല. കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രകാശ് ബാബുവിൻ്റെ പങ്കിന് നിരവധി തെളിവുകൾ. ഇടത് ഭരണത്തിൽ എല്ലാം അവിഹിത കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കുന്നു. മുഖ്യമന്ത്രി ജുഡീഷ്യറിയെ വരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം പുന:സംഘടന ഉടൻ പൂർത്തിയാക്കും. സംഘടനാ ദൗർബല്യം മാറ്റിയെടുക്കണം. കേരളത്തിൽ അനുകൂല രാഷ്ട്രീയ കാലാവസ്ഥ. അത് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ കാലം നമുക്ക് മാപ്പ് തരില്ലെന്നും സുധാകരൻ വ്യക്തമാക്കി.


Post Top Ad