മലപ്പുറം: കോട്ടക്കലിൽ ഇടിമിന്നലേറ്റ് 13 കാരൻ മരിച്ചു. ചങ്കുവെട്ടി സ്വദേശി അൻവറിന്റെ മകൻ ആദി ഹസനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 -തോടു കൂടിയാണ് സംഭവമുണ്ടായത്. ടെറസിന് മുകളിൽ നിൽക്കുകയായിരുന്ന കുട്ടിക്ക് മിന്നലേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടെറസിന് മുകളിൽ വീണുകിടക്കുന്ന നിലയിലാണ് കുട്ടിയെ വീട്ടുകാർ കണ്ടെത്തിയത്.ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറപ്പൂർ ഐ.യു.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദി ഹസൻ.