വയനാട്ടിൽ മന്ത്രവാദ പീഡനം; 19കാരി നേരിട്ടത്‌ ശാരീരിക പീഢനവും വധശ്രമവും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday, 16 June 2023

വയനാട്ടിൽ മന്ത്രവാദ പീഡനം; 19കാരി നേരിട്ടത്‌ ശാരീരിക പീഢനവും വധശ്രമവും


വയനാട്ടിൽ വീണ്ടും മന്ത്രവാദ പീഢനം. ‌വാളാടിലെ പത്തൊൻപത്കാരി നേരിട്ടത്‌ ശാരീരിക പീഢനവും വധശ്രമവും. വാളാട്‌ സ്വദേശിനിക്കാണ്‌ മന്ത്രവാദത്തിന്റെ പേരിൽ അതിക്രൂര പീഢനം നേരിടേണ്ടി വന്നത്‌.ഒൻപത്‌ മാസങ്ങൾക്ക്‌ മുൻപായിരുന്നു വിവാഹം. പനമരം കൂളിവയലിലെ ഇക്ബാൽ എന്നയാളെയാണ്‌ വിവാഹം കഴിച്ചത്‌. അന്നുമുതൽ പീഢനങ്ങൾ നേരിട്ടുവെന്ന് പെൺകുട്ടി പറയുന്നു.ഭര്‍ത്താവിന്റെ മാതാവ് ആയിഷയുടെ ദുര്‍മന്ത്രവാദത്തെ എതിര്‍ത്തതിനെ തുടർന്നാണ്‌ സംഭവങ്ങളെന്നാണ്‌ പരാതി.നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് അടിക്കുകയും ഭര്‍ത്താവ് ഇക്ബാല്‍ നിലത്തേക്ക് തള്ളിയിട്ട് പരിക്കേല്‍പ്പിക്കുയും ചെയ്തു. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളായ ഷഹര്‍ബാന്‍, ഷമീര്‍ എന്നിവരും മർദ്ദിച്ചു. ക്രൂര മര്‍ദ്ദനത്ത തുടര്‍ന്ന് 4 തവണ പെൺകുട്ടി ചികിത്സതേടിയിട്ടുമുണ്ട്.

മര്‍ദ്ദനത്തിന് പുറമേ ഉറങ്ങാന്‍ സമ്മതിക്കാതെ രാത്രി വൈകുവോളം മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും മന്ത്രവാദ ചികിത്സക്ക് എത്തുന്നവരെ പരിചരിക്കാൻ ‍ നിര്‍ബന്ധിച്ചതായും പെൺകുട്ടി പറയുന്നു. കുടുംബത്തിന്റെ മന്ത്രവാദപ്രവര്‍ത്തനം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി  ‌പറഞ്ഞു. ഇതെല്ലാം സംബന്ധിച്ച്‌ പെൺകുട്ടി പനമരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌.തുടര്‍ന്ന് പനമരം പൊലീസ് ഭര്‍ത്താവുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.അപരിചിതരായവർക്കൊപ്പം നിലത്ത്‌ കിടന്ന് ഉരുളുകയും മറ്റുമുള്ള വിചിത്ര മന്ത്രവാദ ആചാരങ്ങളാണ്‌ വീട്ടിൽ നടന്നത്‌. ഇതിനായി പ്രത്യേകം മുറിയൊരുക്കി.എതിർത്താൽ വലിച്ചിഴച്ച്‌ മറ്റുള്ളവർക്ക്‌ മുന്നിലൂടെ മുറിയിലെത്തിക്കുമായിരുന്നു എന്നതുൾപ്പെടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്‌ പരാതിയിൽ. വധശ്രമവും ഭക്ഷണം നിഷേധിക്കുന്നതും പതിവായതോടെ സ്വന്തം വീട്ടിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു പെൺകുട്ടി.


 


Post Top Ad