ഇരിട്ടി : യാത്രക്കാരിയെ സ്റ്റോപ്പിൽ ഇറക്കാത്തതിന് ബസ് ഡ്രൈവറുടെ ലൈസൻസ് ഇരിട്ടി ജോയിന്റ് ആർ ടി ഒ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. കണ്ണൂരിൽ നിന്ന് രാത്രി ഇരിട്ടിയിലേക്ക് വരിക ആയിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരി കീഴൂരിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ബസ് നിർത്താൻ ക്ലീനർ ബെല്ലടിച്ചു. എന്നാൽ, ബസ് മുന്നോട്ട് പോകുകയായിരുന്നു.ഇതോടെ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് യാത്രക്കാരി പരാതി നൽകി. ഇതേ തുടർന്ന് ആണ് ഇരിട്ടി ജോയിന്റ് ആർടിഒ ബി സാജു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
Saturday 17 June 2023
Home
Unlabelled
യാത്രക്കാരിയെ സ്റ്റോപ്പിൽ ഇറക്കിയില്ല.. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
യാത്രക്കാരിയെ സ്റ്റോപ്പിൽ ഇറക്കിയില്ല.. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
About We One Kerala
We One Kerala