സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി. ഒരാഴ്ച്ചക്കാലം സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരാനാണ് സാധ്യത. കേരളത്തിലേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന് ശക്തിയില്ലാത്തതാണ് കാരണം. എന്നാല്‍ ഒരാഴ്ച്ചയ്ക്ക് ശേഷം കാലവര്‍ഷം സജീവമാകാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.