കേരളത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ ക്യൂബ സഹകരിക്കും. തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനും ക്യൂബന്‍ സ്‌പോര്‍ട്‌സ് അധികൃതരുമായുള്ള ചര്‍ച്ചയില്‍. കേരളത്തിന് ക്യൂബന്‍ പരിശീലകരുടെ സേവനം അടക്കം ലഭ്യമാക്കും ക്യൂബന്‍ സ്‌പോര്‍ട്‌സ് അധീകൃതര്‍ അറിയിച്ചു.വലിയ കായിക നേട്ടങ്ങള്‍ സ്വന്തമാക്കിയ ചരിത്രമാണ് ക്യൂബയ്ക്കുള്ളത്. ചെറിയ രാജ്യമായിട്ടും ടോക്യോ ഒളിമ്പിക്‌സില്‍ ക്യൂബ 18-ാം സ്ഥാനം നേടി. മുഖ്യമന്ത്രിയും സംഘവും ചെ ഗുവേരയുടെ ജന്മദിനത്തില്‍ ക്യൂബയിലെത്തിയതില്‍ ക്യൂബന്‍ പ്രതിനിധികള്‍ സന്തോഷം അറിയിച്ചു. ചെ ഗുവേരയുടെ ഇഷ്ട കളിയായ ചെസ്സിലും കേരളവുമായി ക്യൂബ സഹകരിക്കമെന്ന് അറിയിച്ചു.