വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കെഎസ്‌യു നേതാവ് അൻസിൽ ജലീൽ. തന്റെ പേരിൽ ആരോപിക്കപ്പെടുപ്പെടുന്ന സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നും ആ സർട്ടിഫിക്കറ്റ് കണ്ടിട്ട് പോലുമില്ലെന്നും അൻസിൽ പറഞ്ഞു .വ്യാജമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ചതാണ് അത്. വ്യാജ ആരോപണത്തെ നിയമപരമായി നേരിടും. പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഞാൻ ജോലിക്ക് പോവുകയോ, ഉപരിപഠനത്തിന് പോവുകയോ ചെയ്തിട്ടില്ല അൻസിൽ പറഞ്ഞു. പറഞ്ഞുവ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് താനാണ് ആദ്യം പരാതി നൽകിയത്. ആർക്കും ചെയ്ത് എടുക്കാവുന്ന ഒരു സർട്ടിഫിക്കറ്റ് കാണിച്ചാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അൻസിൽ പറയുന്നു. താൻ കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ലെന്നും പിന്നെ എങ്ങനെ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും അൻസിൽ ചോദിക്കുന്നു. തന്റെ സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ വ്യാജമാണെന്നാണ് പറയുന്നത്. എന്നാൽ ഇല്ലാത്ത ബിരുദ സർട്ടിഫിക്കറ്റിന് എന്ത് രജിസ്റ്റർ നമ്പർ ഉണ്ടാകാനാണെന്നും അൻസിൽ ചോദിക്കുന്നു.ഇന്നലെയാണ് അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽപ്പെടുന്നത്. അൻസിലിന്റെ സർട്ടിഫിക്കറ്റലെ ഒപ്പ്,സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്ന് സർവകലാശാല അധികൃതർ പറയുന്നു. അൻസിനിലിനെതിരെയും നടപടി എടുക്കാൻ സർവകലാശാല ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഡിജിപിക്ക് സർവകാല പരീക്ഷ കൺട്രോളർ പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്.
Tuesday, 20 June 2023
Home
Unlabelled
ആ സർട്ടിഫിക്കറ്റ് കണ്ടിട്ടുപോലുമില്ല. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി അൻസിൽ ജലീൽ
ആ സർട്ടിഫിക്കറ്റ് കണ്ടിട്ടുപോലുമില്ല. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി അൻസിൽ ജലീൽ

About Weonelive
We One Kerala