അക്രമികൾ പൊലീസ് കമാൻഡോകളുടെ വേഷത്തിൽ എത്താം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജൻസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday, 17 June 2023

അക്രമികൾ പൊലീസ് കമാൻഡോകളുടെ വേഷത്തിൽ എത്താം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജൻസ്

 


മണിപ്പൂരിൽ കലാപത്തീ അണയുന്നില്ല. കലാപം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നല്‍കുന്നത്. പൊലീസിൻ്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം.അതേസമയം, മണിപ്പൂരിൽ വീണ്ടും സംഘർഷം തുടരുകയാണ്.ഇംഫാലിൽ സുരക്ഷാ സേനയും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. രണ്ടുപേർക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്. ചുരചന്ദ്പൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. മണിപ്പുർ മന്ത്രി തൊങ്ഗം ബിശ്വജിത്തിന്റെ വീടും അതുപോലെതന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട് ആക്രമിക്കാനും ഇതിനോടകം തന്നെ നീക്കമുണ്ടായിരുന്നു. ചുരാചന്ദ്പുരിലും ബിഷ്ണുപുരിലും വെടിവയ്പ്പും സ്ഫോടനവുമാണ്ടായി. സംഘർഷമേഖലകളിൽ സൈന്യവും ദ്രുത കർമ സേനയും അർദ്ധരാത്രിയും ഫ്ലാഗ് മാർച്ച് നടത്തി.

മെയ്തെയ് വിഭാഗത്തിൻ്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.


Post Top Ad