തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ഒത്താശ ചെയ്ത രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ . ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റെലിജൻസ് ആണ് ഇവരെ കസ്റ്റഡിയിൽഎടുത്തിരിക്കുന്നത് .കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.ഇവർ അഞ്ചു കിലോയോളം സ്വർണ്ണം കടത്താൻ സഹായിച്ചതായി കണ്ടെത്തിയിരുന്നു.ഇവരുടെ ഒത്താശയോടെ പലപ്പോഴായി എൺപത് കിലോയോളം സ്വർണ്ണം കടത്തിയതായും ഡിആർഐ കണ്ടെത്തി.