ചെമ്പേരി: തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി റീജണൽ വിജയോത്സവം നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പാരീഷ് ഹാളിൽ വെച്ച് നടത്തി. തലശേരി അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ആമുഖഭാഷണം നടത്തി. ഇരിക്കൂർ നിയോജക മണ്ഡലം MLA അഡ്വ.സജീവ് ജോസഫ് വിജയോത്സവം ഉദ്ഘാടനം ചെയ്തു. ഏരുവേശിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ശ്രീമതി ടെസി ഇമ്മാനുവൽ മുഖ്യ പ്രഭാഷണം നടത്തി. മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ, ശ്രീ.ഷാജി വർഗീസ് കെ, ചെമ്പേരി നിർമ്മല ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജോർജ് എം.ജെ, കുമാരി. സന ട്രീസ സജീവ്, തലശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡണ്ട്, ശ്രീ.ബെന്നി പുത്തൻ നട എന്നിവർ പ്രസംഗിച്ചു. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, സ്കൂളുകൾക്കും ഉപഹാരം നൽകി ആദരിച്ചു. 100% വിജയം നേടിയ സ്കൂളുകൾക്കും ഏറ്റവും കൂടുതൽ എപ്ലസ് നേടിയ സ്കൂളുകൾക്കും ഉപഹാരങ്ങൾ നൽകി. വിവിധ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ വിജയം കൈവരിച്ച സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു.