സ്വാതന്ത്ര്യ സമര സേനാനി തളിപ്പറമ്പ് ശ്രീകണ്ഠാപുരം ഐച്ചേരി-മാപ്പിനിയിലെ തിക്കൽ ഗോവിന്ദൻ നമ്പ്യാർ, ഇരിക്കൂർ - പെരുവളത്തുപറമ്പിലെ ചെറിയാണ്ടി കുഞ്ഞിരാമൻ എന്നിവരെ റവന്യു വകുപ്പ് ആദരിച്ചു. അഡ്വ: സജീവ് ജോസഫ് എംഎൽഎ ആദര പത്രം നൽകി.
എ ഡി എം കെ.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ കെ.വി. ഫിലോമിന, കൗൺസിലർമാരായ ചന്ദ്രാംഗദൻ, പ്രദീപൻ, വി സി രവീന്ദ്രൻ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് നസിയത്ത് ടീച്ചർ, തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ, എൽ ആർ തഹസിൽദാർ കെ.ചന്ദ്രശേഖരൻ, ശ്രീകണ്ഠാപുരം വില്ലേജ് ഓഫീസർ ടി.കെ. ബിജോയ്, ഇരിക്കൂർ വില്ലേജ് ഓഫീസർ സി.എച്ച് വാഹിദ് മറ്റുദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.