ചെമ്പേരി: 2023 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ചെമ്പേരി നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സജിവ് സി ഡി ആമുഖ പ്രഭാഷണം നടത്തി. എരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്,കോമേഴ്‌സ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കും ഫുൾ എ പ്ലസും നേടിയ കുട്ടികളെ ചടങ്ങിൽ ആദരിക്കുകയും, പി റ്റി എ, അധ്യാപകർ, വിവിധ വ്യക്തികൾ എന്നിവർ ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു.
2023-2024 വർഷത്തെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദേശം നൽകുന്ന സ്കൂൾ കലണ്ടർ ചടങ്ങിൽ പ്രകാശനം ചെയ്തു. മോഹനൻ മൂത്തേടൻ, ടി പി രാജീവൻ, ജോർജ് എം ജെ, സിസ്റ്റർ ലിസി പോൾ, ജോയ്‌സി ജോസ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഫാ.ജോണി സെബാസ്റ്റ്യൻ, ഷെരോണ ഷെയ്സ് സ്കൂൾ ജോയിന്റ് സ്റ്റാഫ് സെക്രട്ടറി. ജയശ്രീ ടി എന്നിവർ പ്രസംഗിച്ചു.