ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ എകെജി റോഡ്, അമ്പൻ റോഡ്, അമ്പാടി റോഡ് എന്നിവിടങ്ങളിൽ ജൂൺ 16 വെള്ളി രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.ട്രാൻസ്ഫോർമർ ഷിഫ്റ്റിംഗ് വർക്ക് ഉള്ളതിനാൽ മാതൃഭൂമി, പെരിക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 16 വെള്ളി രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പുതിയ വയൽ, ഓലയമ്പാടി ടൌൺ, കോടന്നൂർ, പെരുവാമ്പ, കാര്യപ്പള്ളി, മൂലവയൽ, പെടേന എന്നിവിടങ്ങളിൽ ജൂൺ 16 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12വരെയും ഹാപ്പി ക്രഷർ, മൈമൂന, ഗോൾഡൻ റോക്സ് എന്നിവിടങ്ങളിൽ ജൂൺ 16 വെള്ളി രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും.
പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കോളിൻമൂല, സിദ്ദിഖ് പള്ളി, മാവിലാച്ചാൽ, ഏച്ചൂർ കോളനി എന്നീ ട്രാൻസ്‌ഫോമർ പരിധികളിൽ ജൂൺ 16 വെള്ളി രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചുണ്ടക്കുന്ന്, കോട്ടൂർ വയൽ, പുത്തലം കവല, ചേപ്പറമ്പ, ചെർപ്പിണി, തോളൂർ, നടയിലെ പീടിക, ചാൽവയൽ എന്നിവിടങ്ങളിൽ ജൂൺ 16 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.