കോഴിക്കോട് ജില്ലയിൽ നിപ രോഗലക്ഷണങ്ങളുള്ള 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതയാണ് ഉള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. ജില്ലയില്‍ ഇതുവരെ 5 പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്.കണ്ടെയിന്‍സോണുകളില്‍ ഉള്ള ആളുകള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനോ പുറമേയുള്ള ആളുകള്‍ക്ക് കണ്ടെയിന്‍മെന്റ് സോണിലേക്ക് കടക്കാനോ അനുവാദമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കടകള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.ജില്ലയില്‍ ഈ മാസം 24 വരെ ആള്‍ക്കൂട്ട പരിപാടികള്‍ പാടില്ല. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം.അതേസമയം തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ് ആയി . തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.