കണ്ണൂർ : ചേലോറ ഡിവിഷനിലെ സൂപ്പർമാർക്കറ്റുകളിൽ ജില്ലാ മാലിന്യ എൻഫോഴ്സ‌്മെന്റ് ടീം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 200 കിലോയിലധികം പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടിച്ചത്.ഏച്ചൂർ ടൗണിലെ സ്റ്റാർ ഹൈപ്പർ മാർക്കറ്റ്, വലിയന്നൂരിലെ ബിഗ് നൂർ സൂപ്പർമാർക്കറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് തെർമോകോൾ പ്ലേറ്റുകൾ, ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക് ഗ്ലാസ്, പ്ളാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ, പ്ളാസ്റ്റിക് വാഴയില, സ്പൂണുകൾ, പേപ്പർ കപ്പുകൾ എന്നിവ പിടിച്ചെടുത്തത്.ഇരുസ്ഥാപനങ്ങൾക്കും 10,000 രൂപ വീതം പിഴചുമത്തി. തുടർനടപടികൾക്ക് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് നിർദേശം നൽകി. പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ് നേതൃത്വം നൽകി.
Saturday, 9 September 2023
Home
Unlabelled
200 കിലോ നിരോധിത പ്ലാസ്റ്റിക്പിടിച്ചു
200 കിലോ നിരോധിത പ്ലാസ്റ്റിക്പിടിച്ചു

About Weonelive
We One Kerala