മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായി ഫാദര്‍ യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാന്‍ സമീപിച്ചു. ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു.താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം. ‘നില്ക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണി രാജു. 5 വര്‍ഷത്തേക്കുമുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാന്‍ എന്നെ നേരിട്ട് വന്ന് കണ്ടയാളാണ് അദ്ദേഹം. ഒന്നല്ല പലതവണ കണ്ടിട്ടുണ്ട്’. യൂജിന്‍ പെരേര വെളിപ്പെടുത്തി.മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ക്കിടെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നാല്‍ താന്‍ ഒഴിയുമെന്നമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ത് തീരുമാനമെടുത്താലും അത് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
Sunday 17 September 2023
Home
Unlabelled
മന്ത്രി സ്ഥാനത്തിനായി ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടി; 5 വര്‍ഷം മന്ത്രിയാകാന്‍ ശുപാര്‍ശ തേടി; വെളിപ്പെടുത്തലുമായി ഫാ.യൂജിന്‍ പെരേര
മന്ത്രി സ്ഥാനത്തിനായി ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടി; 5 വര്‍ഷം മന്ത്രിയാകാന്‍ ശുപാര്‍ശ തേടി; വെളിപ്പെടുത്തലുമായി ഫാ.യൂജിന്‍ പെരേര
About We One Kerala
We One Kerala