കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 6600 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്ഉച്ചയ്ക്ക് 2.45 ഓടെ പഴയങ്ങാടിക്കടുത്ത് കൊത്തി കുഴിച്ച പാറ റോഡിലായിരുന്നു സംഭവം. കാസർഗോഡ് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി മൂസക്കുഞ്ഞി അറസ്റ്റിലായി. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാൻ ശ്രമിച്ചത്.