രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ ആശങ്ക അറിയിച്ച് . മറ്റൊരു കേസിന്റെ വാദത്തിനു കോടതിയിൽ എത്തിയ അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജിയുടെ കയ്യില്‍ ബാന്‍ഡേജ് കണ്ടിട്ടാണ് ചീഫ് ജസ്റ്റീസ് കാര്യം അന്വേഷിച്ചത്.രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകള്‍ അഭിഭാഷകനെ ആക്രമിച്ചതായിരുന്നു അത് . ഈ സമയത്ത് മറ്റു അഭിഭാഷകരും തെരുവുനായ പ്രശ്നം ഉയർത്തി. ഇതോടെ തെരുവുനായ പ്രശ്നം ഗുരുതരമാണെന്നും കോടതി സ്വമേധയാ കേസ് എടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.അതേസമയം, വിഷയം പരിശോധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. തെരുവുനായ പ്രശ്നത്തിൽ കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിവിധ ഹർജികൾ കോടതിയുടെ മുന്നിലുണ്ട്. ഈ മാസം 20ന് ഈ ഹർജികൾ പരിഗണിക്കും. മറ്റൊരു കേസിന്റെ ഇടയിലാണ് തെരുവുനായ പ്രശ്നം ഉയർത്തിയതെങ്കിലും ഈ കാര്യം പിന്നീട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.