പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നൽകി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. ഫോട്ടോ സെഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്ന് പുനരാരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താൽക്കാലികമായി സഭ നിർത്തിവച്ചത്.സത്യപ്രതിജ്ഞാ ദിവസം തന്നെ ചാണ്ടി ഉമ്മന്റെ ദിവസം തുടങ്ങിയത് തിരക്കുകളിൽ നിന്ന്. പുതുപ്പള്ളി ഹൗസിൽ തന്നെ കാണാനെത്തിയവരേയും അവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. പഴവങ്ങാടി ക്ഷേത്രത്തിൽ തൊഴുതിറങ്ങി പിന്നാലെ ആറ്റുകാൽ ക്ഷേത്രവും സന്ദർശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്കാണ്. പ്രാർത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയിൽ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്.
Sunday 10 September 2023
ദൈവനാമത്തിൽ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎൽഎ

Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala